നടന്‍ വി പി ഖാലിദ് അന്തരിച്ചു

0
86

നടന്‍ വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിങ്ങിനിടെയായിരുന്നു മരണം. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു.
ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

മഴവില്‍ മനോരമയുടെ ‘മറിമായം’ പരിപാടിയിലൂടെ ഖാലിദ് ശ്രദ്ധേയമായ കഥാപാത്രരം കൈകാര്യം ചെയ്തു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരുടെ പിതാവാണ്.

കോട്ടയം വൈക്കത്ത് ടൊവിനോയുടെ പുതിയ ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ ആണ് ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തലയ്ക്ക് ചെറിയ പരിക്കും ഉണ്ടായിരുന്നു.
വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.