ഭൂകമ്പത്തിൽ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ

0
95

അഫ്ഗാനിസ്ഥാന്‍ : അതിശക്തമായ ഭൂകമ്ബത്തില്‍ തക‍ര്‍ന്ന അഫ്ഗാനിസ്ഥാനില്‍ രക്ഷാപ്രവ‍ര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ.

മരുന്നും ഭക്ഷണവും ഭൂകമ്ബബാധിത പ്രദേശത്ത് എത്തിച്ച്‌ തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു. താലിബാന്‍ ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി.

ഇന്നലെ ഉണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ ആയിരം കടന്നിരുന്നു. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കി. പല ജില്ലകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.

കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശം ഹിന്ദുകുഷ് മലനിരകളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ഇന്നലെ പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.