‘എകെ 61’; അജിത്തിന്റെ ജോഡിയായി മഞ്ജു വാര്യർ എത്തുമെന്ന് റിപ്പോർട്ടുകൾ

0
74

അജിത് നായകനാകുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുമെന്ന് റിപ്പോർട്ടുകൾ. ‘എകെ 61’ എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെറ്റിലേക്ക് മഞ്ജു അടുത്ത ദിവസങ്ങളിൽ തന്നെ ജോയിൻ ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിൽ മഞ്ജു വാര്യർ അജിത്തിന്റെ ജോഡിയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകന് പുതുമയുള്ള ഒരു ജോഡിയെ ആവശ്യമായിരുന്നു. മഞ്ജു കഥാപാപത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വർഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നേരത്തെ ധനുഷ് നായകനായ അസുരനിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.

‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘എകെ 61’. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിപ്പോള്‍ ഹൈദരാബാദിലാണ്.സിനിമാചിത്രീകണത്തിനായി ചെന്നൈ മൗണ്ട് റോഡിന്റെ വലിയൊരു സെറ്റ് തന്നെ ഹൈദരബാദില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നാണ് സൂചന.