പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു! വരൻ ബാല്യകാല സുഹൃത്ത്, മൈലാഞ്ചി വീഡിയോ പങ്കുവെച്ച്‌ താരം

0
58

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമായിരിക്കും വിവാഹവിരുന്ന്.

വിവാഹത്തോടനുബന്ധിച്ച്‌ ഇരുകയ്യിലും മൈലാഞ്ചിയിട്ട് ഒരു മൈലാഞ്ചി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. മൈലാഞ്ചിയിട്ട കൈകള്‍ വിവിധ പോസുകളില്‍ വെച്ചും ഡാന്‍സ് ചെയ്തുമാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍)പങ്കുവച്ചിരിക്കുന്നത്.

മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച്‌ പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്‌ ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള മഞ്ജരി 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.