Saturday
10 January 2026
31.8 C
Kerala
HomeEntertainmentസിനിമ ആരാധകർക്ക് പ്രതീക്ഷകള്‍ ഇരട്ടിയാക്കി ‘പ്രിയന്‍ ഓട്ടത്തിലാണ്’, ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും?

സിനിമ ആരാധകർക്ക് പ്രതീക്ഷകള്‍ ഇരട്ടിയാക്കി ‘പ്രിയന്‍ ഓട്ടത്തിലാണ്’, ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും?

ആന്റണി സോണി സംവിധാനം ചെയ്ത് ഷറഫുദ്ദീന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ‘പ്രിയന്‍ ഓട്ടത്തിലാണ്’ ജൂൺ 24-ന് റിലീസാകുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയും എത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയുടെ ട്വീറ്റ് ആണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.

അഭ്യൂഹങ്ങള്‍ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഇരട്ടിയാക്കിട്ടുണ്ട്. കോമഡി എന്റര്‍ടെയി‌നറായ ചിത്രത്തില്‍ ഷറഫുദ്ദീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി, സ്‌മിനു സിജോ എന്നിവരും എത്തുന്നുണ്ട്.

സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. പി. എം. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റര്‍ ജോയല്‍. ലിജിന്‍ ബംബീനോയാണ് സംഗീതം.

RELATED ARTICLES

Most Popular

Recent Comments