Sunday
11 January 2026
28.8 C
Kerala
HomeIndiaഇന്ത്യ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച ​പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി

ഇന്ത്യ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച ​പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ച ​പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതോടെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി, 2025 ഓടെ അതിന്റെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നും എല്ലാ മേഖലയിലും സര്‍ക്കാര്‍ നവീകരണത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പ​ങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് ബ്രിക്സ് ബിസിനസ് ഫോറത്തില്‍ പ​ങ്കെടുക്കുന്നത്. രാജ്യത്തിന്റെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈനിന് കീഴില്‍ 1.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങളുണ്ട്.

ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

RELATED ARTICLES

Most Popular

Recent Comments