ടോണ്‍സില്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് മുന്‍ മിസ് ബ്രസീല്‍ ഗ്ലേസി കൊറിയക്ക് ദാരുണാന്ത്യം

0
60

ബ്രസീല്‍: ടോണ്‍സില്‍ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് മുന്‍ മിസ് ബ്രസീല്‍ ഗ്ലേസി കൊറിയക്ക് (27) ദാരുണാന്ത്യം.
2018ല്‍ മിസ് യുണൈറ്റഡ് കോണ്ടിനെന്‍റ്സ് ബ്രസീല്‍ കിരീടം നേടിയ കൊറിയ, രണ്ട് മാസത്തോളം കോമയിലായിരുന്നു. തിങ്കളാഴ്ച ഒരു സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു അന്ത്യം.

ശസ്ത്രക്രിയക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടാവുകയും ഏപ്രില്‍ 24ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം പോസ്റ്റ്മോര്‍‌ട്ടത്തിന് അയച്ചിരിക്കുകയാണ്. “ഈ നഷ്ടത്തില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്. അവള്‍ അത്ഭുതപ്പെടുത്തുന്ന സ്ത്രീയായിരുന്നു. എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു. അവളുടെ പുഞ്ചിരിയും തിളക്കവും ഇല്ലാതെ ജീവിക്കുക എളുപ്പമല്ല” ഫാമിലി പാസ്റ്റര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. നമ്മുടെ രാജകുമാരിയെ തിരിച്ചുവിളിക്കാന്‍ ദൈവം ഈ ദിവസം തെരഞ്ഞെടുത്തു. അവളെ വല്ലാതെ മിസ് ചെയ്യുമന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ഇപ്പോള്‍ അവള്‍ പുഞ്ചിരിയോടെ ആകാശത്തെ പ്രകാശിപ്പിക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കുകിഴക്കന്‍ നഗരമായ മകേയില്‍ നിന്നുള്ള ഗ്ലേസി കോറിയ മേക്കപ്പ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. കിരീട നേട്ടത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കൂട്ടിയിരുന്നു. ഒരു ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് കോറിയ. ഇന്‍സ്റ്റഗ്രാമില്‍ 57,000ത്തിലധികം ഫോളോവേഴ്സുമുണ്ട്.