ഡോ. ആരതി പ്രഭാകർ ബൈഡന്‍റെ ശാസ്ത്ര ഉപദേഷ്ടാവാകും

0
77

വാഷിംഗ്ടൺ: പ്രമുഖ ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞയായ ഡോ. ആരതി പ്രഭാകറിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ ഉന്നത ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം ചെയ്തു.

സെനറ്റ് അംഗീകരിച്ചാൽ സയൻസ് ആൻഡ് ടെക്നോളജി പോളിസി ഓഫിസിന്‍റെ മേധാവിയായ ആദ്യ വനിത, കുടിയേറ്റക്കാരിൽനിന്നുള്ള ആദ്യ വ്യക്തി എന്നീ നിലകളിൽ ചരിത്രമാകും.

പ്രസിഡന്‍റിന്‍റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ സഹ അധ്യക്ഷ, പ്രസിഡന്‍റിന്‍റെ കാബിനറ്റ് അംഗം എന്നീ നിലകളിലാണ് പ്രവർത്തിക്കുക.