Sunday
11 January 2026
24.8 C
Kerala
HomeWorldറെയിൽവെ ക്രോസിംഗ് കടക്കാൻ ശ്രമം; എസ്യുവി തവിടുപൊടിയാക്കി ട്രെയിൻ

റെയിൽവെ ക്രോസിംഗ് കടക്കാൻ ശ്രമം; എസ്യുവി തവിടുപൊടിയാക്കി ട്രെയിൻ

ടൊറന്റോ: റെയിൽ വെ ക്രോസിംഗുകളിൽ ഗേറ്റ് അടയ്ക്കുക എന്നത് നമ്മുടെ നാട്ടിലെല്ലാം സുപരിചിതമാണല്ലേ, ഈ സമയം ക്ഷമയോടെ കാത്തിരിക്കുകയാണ് അപകടം ഒഴിവാക്കാൻ ചെയ്യേണ്ടത്. എന്നാൽ ചിലരാകട്ടെ, ധൃതിയിൽ ക്രോസിംഗ് കടന്നുപോകും.

ഇത്തരത്തിൽ ധാരാളം അപകടങ്ങൾ ഉണ്ടാകുന്നുമുണ്ട്. അത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് കാനഡയിലെ ടൊറന്റോയിൽ നിന്ന് പുറത്തുവരുന്നത്. മെയ് മാസത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യം, ട്രാഫിക് ജാഗ്രത ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പുറത്തുവിട്ടിരിക്കുന്നത്.

റെയിൽവെ ക്രോസിംഗിലേക്ക് വരുന്ന ബ്ലാക്ക് എസ്യുവി. ഒരു ട്രെയിൻ വരുന്നുവെന്ന് സൂചിപ്പിക്കുന്നതിന് ബാരിയർ താഴ്ത്തുമ്പോൾ ഡ്രൈവർ റെയിൽവേ ക്രോസിംഗിനെ സമീപിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് വാഹനമോടിക്കുന്നയാൾ ബാരിയറിനെ ചുറ്റി ട്രാക്കിലേക്ക് പതുക്കെ കയറാൻ ശ്രമിക്കുന്നു. ഉടൻ പാഞ്ഞെത്തുന്ന ട്രെയിൻ എസ്‌യുവിയിൽ ഇടിക്കുന്നു. വീഡിയോയുടെ അവസാനം കേടായ വാഹനത്തിന്റെ ചിത്രവും കാണാം.

RELATED ARTICLES

Most Popular

Recent Comments