‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’; ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ ഡെസേര്‍ട്ട്‌; വില 78,000 രൂപ

0
81

ലഡുവും ജിലേബിയും ഐസ്ക്രീമുമെല്ലാം നമ്മുടെ ഇഷ്ടവിഭവങ്ങളിൽ ഉൾപ്പെടുന്ന ആഹാരമാണ്. മിക്കവർക്കും മധുരം കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. ഇടവേളകളിൽ മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലവുമാണ്. ഇനി നമ്മൾ ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ പോകുകയാണെങ്കിൽ തന്നെ ശ്രദ്ധിച്ചിട്ടില്ലേ. എത്രതരം ഡെസേർട്ടുകളാണ് ആളുകൾക്കായി ഒരുക്കിയിരിയ്ക്കുന്നത്. അതിൽ വാർത്തകളിൽ വില കൊണ്ട് ഇടപിടിച്ചിരിക്കുന്ന ഒരു ഡെസേർട്ടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആയിരം ഡോളറാണ് ഡെസേർട്ടിന്റെ വില. അതായത് ഇന്ത്യൻ റുപ്പി 78000. ഞെട്ടണ്ട, ഒരു ഡെസേർട്ടിന്റെ വില തന്നെയാണിത്.

‘ഗോള്‍ഡന്‍ ഒപുലന്‍സ് സുഡെയ്ന്‍’ എന്നാണ് ഈ ഡെസേർട്ടിന്റെ പേര്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഡെസേര്‍ട്ട് എന്ന നിലയിൽ ഗിന്നസ് വേള്‍ഡ് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഇത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സെറെന്‍ഡിപിറ്റി 3 എന്ന റെസ്റ്റൊറന്റാണ് ഈ ഡെസ്സേര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വർണം കൊണ്ടാണോ ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ചോദിക്കുന്നവർ. അതെ എന്ന് തന്നെയാണ് ഉത്തരം.

ഈ ഡെസേർട്ടിന്റെ വീഡിയോയിൽ സ്വര്‍ണത്തിന്റെ വളരെ നേര്‍ത്ത ലീഫുകള്‍ ഡെസേര്‍ട്ട് വിളമ്പുന്ന ഗ്ലാസില്‍ ഇടുന്നത് കാണാം. തഹിതിയന്‍ വനില ഐസ്‌ക്രീം, മഡഗാസ്‌കര്‍ വനില എന്നിവയെല്ലാമാണ് ഡെസേര്‍ട്ടിലെ പ്രധാന ചേരുവകളാണ്. ഇതിലെ ചേരുവകളും വളരെ വിലയേറിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഇറ്റലിയില്‍ നിന്നുള്ള ഡാര്‍ക്ക് ചോക്ക്‌ലേറ്റ്, പാരിസില്‍ നിന്നുള്ള കാന്‍ഡൈഡ് പഴം, ട്രൂഫ്‌ലെസ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ സ്‌പെഷ്യല്‍ ഡെസേര്‍ട്ട് തയ്യാറാക്കുന്നത്. ഏറ്റവും അവസാനം സ്വര്‍ണം പൂശിയ പൂവുകൂടി ഇതിന് മുകളില്‍ അലങ്കാരമായി വയ്ക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.