Wednesday
17 December 2025
30.8 C
Kerala
HomeIndiaഒറ്റത്തവണ നിക്ഷേപിച്ച്‌ മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ. പദ്ധതിയിലൂടെ റിസ്‌ക് ഫാക്ടറുകളില്ലാതെ

ഒറ്റത്തവണ നിക്ഷേപിച്ച്‌ മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ. പദ്ധതിയിലൂടെ റിസ്‌ക് ഫാക്ടറുകളില്ലാതെ

മുംബൈ: ഒറ്റത്തവണ നിക്ഷേപിച്ച്‌ മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ. പദ്ധതിയിലൂടെ റിസ്‌ക് ഫാക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാമെന്നതാണ് ഗുണം.

എസ്.ബി.ഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം’ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലാഭനഷ്ടങ്ങളെക്കുറിച്ച്‌ ആകുലപ്പെടാതെ നിക്ഷേപം നടത്താം.

രാജ്യത്ത് സ്ഥിര താമസമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എസ്.ബി.ഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാം. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് എസ്.ബി.ഐ അക്കൗണ്ട് ആവശ്യമാണ്. എസ്.ബി.ഐയുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും.
പദ്ധതിയ്ക്ക് നാല് തരം കാലാവധിയാണ് ഉള്ളത്. ഏറ്റവും കുറഞ്ഞത് 36 മാസത്തെ കാലാവധിയാണ്. 60, 84, 120 മാസങ്ങളുടെ കാലാവധിയിലും ചേരാം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന്‍ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയും പലിശയും ചേര്‍ന്നുള്ള തുകയാണ് മാസത്തില്‍ ലഭിക്കുന്നത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്.ബി.ഐ ആന്വിറ്റി നിക്ഷേപങ്ങള്‍ക്കും ലഭിക്കുന്നത്. നിലവില്‍ 5.45 ശതമാനമാണ് പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനം പലിശയും ലഭിക്കും.

പദ്ധതി പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കാലവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കും. ഇത്തരത്തില്‍ പിന്‍വലിക്കല്‍ നടത്തുമ്ബോള്‍ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാല്‍, ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാല്‍ നിബന്ധനകളില്ലാതെ പണം പിന്‍വലിക്കാന്‍ കഴിയുന്നതാണ്. നിക്ഷേപകന് പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തില്‍ തിരികെ ലഭിക്കുന്നതിനാല്‍, കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല.

RELATED ARTICLES

Most Popular

Recent Comments