വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധം നിഷേധിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

0
73

വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധം നിഷേധിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
വിവാഹം വരെ ലൈംഗിക ബന്ധം വിസമ്മതിക്കുന്നത് ദാമ്ബത്യ ജീവിതം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വത്തിക്കാന്‍ പൊതുസദസില്‍ സംസാരിക്കുമ്ബോഴാണ് മാര്‍പ്പാപ്പയുടെ പരാമര്‍ശം. ഇക്കാലത്ത് ദമ്ബതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം ബന്ധം വേര്‍പിരിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നത് മികച്ച തീരുമാനമാണ്. ഇത് സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് യുവാക്കളെ സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ മാര്‍പ്പാപ്പയുടെ പ്രസംഗത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് മാര്‍പ്പാപ്പയുടെ പ്രസ്താവനയെന്നാണ് ഇറ്റാലിയന്‍ തീയോളജിസ്റ്റ് വിറ്റോ മാന്‍കുസോ പറഞ്ഞു.