സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന്‌ പരാതി; കേന്ദ്ര സർക്കാർ സ്റ്റാന്റിംഗ് കൗൺസിൽ അഡ്വ. നവനീത്‌ എൻ നാഥ് അറസ്‌റ്റിൽ

0
74

കൊച്ചി: കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്‌റ്റിൽ. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ്‌ കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതി.

ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായ പുത്തൻകുരിശ് കാണിനാട്‌ സൂര്യഗായത്രിയിൽ അഡ്വ. നവനീത്‌ എൻ നാഥാണ്‌ അറസ്‌റ്റിലായത്‌. എറണാകുളം സെൻട്രൽ പൊലീസ്‌ ഐപിസി 376 വകുപ്പ് പ്രകാരമാണ് അറസ്‌റ്റുചെയ്‌തത്‌. നാല്‌ വർഷമായി ഇരുവരും അടുപ്പത്തിലാണെന്നാണ് പരാതിയിൽ പറയുന്നത്.

വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം നൽകി വിവിധയിടങ്ങളിൽ ലോഡ്‌ജുകളിൽ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. നവനീത്‌ ഇപ്പോൾ മറ്റൊരാളുമായി വിവാഹത്തിന്‌ ഒരുങ്ങവെയാണ്‌ യുവതി പരാതി നൽകിയത്‌.