നിർമാണം നിലച്ച് ക്രൂയിസ് കപ്പൽ; ആഡംമ്പര കപ്പലിന്റെ ഭാഗങ്ങൾ ആക്രി വിലയ്‌ക്ക് വിൽക്കാനൊരുങ്ങി നിർമ്മാതാക്കൾ

0
65

ബെർലിൻ:  ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പിന്റെ നിർമ്മാണം നിലച്ചു. ജർമനിയിലെ കപ്പൽ നിർമ്മാണ ശാലയിലാണ് നിർമ്മാണം നിർത്തി വെച്ചത്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് കപ്പൽ വിൽക്കാനുള്ള തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ. പൂർത്തിയാകാത്ത കപ്പൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങളും എഞ്ചിനുകളും ഉൾപ്പെടെയാണ് വിൽക്കുന്നത്.

അതേസമയം കപ്പൽ വാങ്ങുന്നതിന് ആരും എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ജർമ്മൻ ഷിപ്പിംഗ് മാഗസിനായ ആൻബോർഡാണ് ഇത് സബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം കപ്പൽ വാങ്ങുന്നതിനായി ആവശ്യക്കാർ എത്തിയില്ലെങ്കിൽ ആക്രി വിലയ്‌ക്ക് തൂക്കി വിൽക്കുകയേ തരമുള്ളൂവെന്ന് കപ്പൽശാല ഉടമസ്ഥർ പറയുന്നു. അതല്ലെങ്കിൽ കപ്പൽ പൊളിക്കുക മാത്രമെ ഉദ്യോഗസ്ഥർക്ക് മാർഗ്ഗമുള്ളൂ. ജെൻറിംഗ് ഹോങ്കോംഗ് ലിമിറ്റഡിന്റെ രണ്ട് കപ്പലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാതിനെ തുടർന്ന് ഇന്ധന ബില്ലുകൾക്കു പകരമായി പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്നാണ് കപ്പലിന്റെ നിർമാണം നിലച്ചത്.

ഈ വർഷമാദ്യം ക്രിസ്റ്റൽ ക്രൂയിസ് അടച്ചുപൂട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒരു ജർമൻ കോടതി കപ്പൽ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചരുന്നു. ഗ്ലോബൽ ഡ്രീം 2, സഹോദര കപ്പലായ ഗ്ലോബൽ ഡ്രീം എന്നിവ ഡ്രീം ക്രൂയിസിനു വേണ്ടി ഓർഡർ ചെയ്തിരുന്നു. എന്നാൽ ഈ കമ്പനികളും സാമ്പത്തികമായി തകർന്നിരുന്നു.ഇതും കപ്പലിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു.