തൻ്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഭാര്യ ഉൾപ്പടെ ഉള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും ലോറിയിലേക്ക് കാറിടിച്ച് കയറ്റി

0
77

തിരുവനന്തപുരം: തൻ്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഭാര്യ ഉൾപ്പടെ ഉള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷം ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി. അപകടത്തിൽ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് വഴിത്തിരിവായത്. 
നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരതത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. 
വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചനകൾ ഉള്ളതായി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.