നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന പരാതിയില്‍ യുവാവും സഹായിയും അറസ്റ്റില്‍

0
77

മുംബൈ: () നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന പരാതിയില്‍ യുവാവും സഹായിയും അറസ്റ്റില്‍.
40കാരനായ സതീഷ് സാവ്ലെയും കൂട്ടാളി സ്വപ്നില്‍ പവാറുമാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് ആണ് പ്രതികളെ അറസ്റ്റുചെയ്തത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്:

ഞായറാഴ്ച രാത്രി ചെമ്ബൂരിലെ എംജി റോഡ് ഏരിയയില്‍ വച്ചാണ് ബ്യൂടിഷ്യനായ ദീപാലി എന്ന സ്ത്രീയെ സതീഷ് സാവ്ലെയും കൂട്ടാളി സ്വപ്നില്‍ പവാറും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തിലക് നഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാവ്ലെയും പവാറും ബ്യൂടിഷ്യനായ ദീപാലിയെ വഴിയില്‍ വച്ച്‌ കാണുകയും തുടര്‍ന്ന് വാക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ചെയ്തു. പിന്നാലെ ദീപാലിയെ കുത്തുകയായിരുന്നു. ഒരു കൂട്ടം പ്രദേശവാസികള്‍ കാണ്‍കെയാണ് ക്രൂരമായ സംഭവം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ദീപാലി മരിച്ചു. ദീപാലി മരിച്ചെന്ന് മനസിലാക്കിയതോടെ സാവ്ലെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചു.

എന്നാല്‍ പ്രദേശവാസികള്‍ ഇയാളെ പിന്തുടര്‍ന്നു. ഒടുവില്‍ ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് പട്രോളിംഗ് വാനിനുള്ളിലേക്ക് സാവ്ലെ ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് കുറ്റം ഏറ്റു പറഞ്ഞു. തുടര്‍ന്ന് സാവ്ലെയെയും കൂട്ടാളിയെയും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനം സഹിക്കാതെ അമ്മയ്ക്കൊപ്പം ചെമ്ബൂരില്‍ താമസിക്കുകയായിരുന്നു ദീപാലി എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സന്ദീപ് പവാറിനെ ഉദ്ധരിച്ച്‌ പിടിഐ റിപോര്‍ട് ചെയ്തു.