Wednesday
17 December 2025
26.8 C
Kerala
HomeIndiaഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം

ഡൽഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് യോഗാ ദിനം വിപുലമായി ആഘോഷിക്കുന്നത്. ശരീരത്തെയും മനസ്സിനെയും ഒരു പോലെ സ്വാധീനിക്കുന്ന യോഗയ്ക്ക് ആരോഗ്യത്തിലും വളയെയധികം സ്വാധീനം ചെലുത്തുവാന്‍ സാധിക്കുമെന്നാണ് വിശ്വാസം അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം.

കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ നടക്കുകയാണ്.

യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments