അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മാലിയിൽ അക്രമം

0
132

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിനിടെ മാലിയിൽ അക്രമം. മത തീവ്രവാദി സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. മാലിയിലെ ഗലോലു സ്റ്റേഡിയത്തിലായിരുന്നു പരിപാടി. രാവിലെ ഇവിടെ പരിപാടി നടന്നുകൊണ്ടിരിക്കെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവരെ ഈ സംഘം അടിച്ചോടിച്ചു.