ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

0
83

ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ, ബാരാമുള്ള എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദിലെ അംഗമാണ്.

തീവ്രവാദികളുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബാരാമുള്ളയിലെ തൂലിബാല്‍ ഗ്രാമത്തില്‍ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു.അപ്പോഴാണ് ഏറ്റുമുട്ടലുണ്ടാകുന്നത്.ഇവിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ തുജ്ജന്‍ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.