Sunday
11 January 2026
24.8 C
Kerala
HomeWorld300 കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി

300 കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി. കംമ്പോഡിയയിലെ മെക്കോങ് നദിയിൽ നിന്നാണ് മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തൊഴിലാളികൾക്കാണ് 300 കിലോ ഭാരമുള്ള തിരണ്ടിയെ ലഭിച്ചത്. ഖെമർ ഭാഷയിൽ പൂർണ ചന്ദ്രൻ എന്ന് അർത്ഥം വരുന്ന ഈ തിരണ്ടി മൽസ്യം ബൊരാമി എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വൃത്താകൃതിയും 13 അടിയോളം നീളവുമുണ്ട് ഈ മൽസ്യം തൊഴിലാളികളും നാട്ടുകാർക്കും കൗതുകമായിരുന്നു.

മത്സ്യത്തെ കിട്ടിയ ഉടനെ തന്നെ ആളുകൾ വിവരം ഗവേഷകരെ അറിയിക്കുകയും ഗവേഷകർ എത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തിരണ്ടി മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. ജൂൺ 13 ന് മെകോംഗ് നദിയിൽ 42 കാരനായ മൗൾ തുൻ എന്ന മത്സ്യത്തൊഴിലാളിയാണ് ഭീമൻ മത്സ്യത്തെ വലയിൽ കുരുക്കിയത്. മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാമോളം ഭാരമുണ്ട് ഈ മത്സ്യത്തിന്. പഠനത്തിന് ശേഷം, ശാസ്ത്രജ്ഞർ മത്സ്യം ആരോഗ്യമുള്ള ഒരു പെൺ ഭീമൻ സ്റ്റിംഗ്രേ ആണെന്ന് കണ്ടെത്തി.

ഗവേഷകർ പിന്നീട് പിടികൂടിയ മത്സ്യത്തെ ടാഗ് ഘടിപ്പിച്ച ശേഷംമൽസ്യത്തൊഴിലാളികൾ ഗവേഷകരുടെ സാന്നിധ്യത്തിൽ നദിലേക്ക് തന്നെ തിരികെവിട്ടു. കഴിഞ്ഞ ആഴ്ച വടക്കൻ കംമ്പോഡിയയിലെ ഖോ പ്രീഹ് ദ്വീപിനു സമീപത്തു നിന്ന് 293 കിലോ ഭാരം വരുന്ന ബൊരാമി മത്സ്യത്തെ ലഭിച്ചിരുന്നു. ലോകത്തിൽ ഏറ്റവുമധികം മത്സ്യസമ്പത്തുള്ള മൂന്നാമത്തെ നദിയാണ് മെക്കോങ്. നദിയിലെ ജൈവവ്യവസ്ഥ ആരോഗ്യകരമാണെന്നതിന് തെളിവാണ് ഈ അപൂർവ തിരണ്ടി മത്സ്യത്തിന്റെ കണ്ടെത്തൽ സൂചിപ്പിക്കുന്നതെന്ന് ഗവേഷകനായ സെബ് ഹോഗൻ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments