കടുത്ത പ്രളയത്തില്‍ വിറച്ച്‌ ചൈന

0
79

കടുത്ത പ്രളയത്തില്‍ വിറച്ച്‌ ചൈന. 6 പതിറ്റാണ്ടിനിടെ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്.

രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. വിവിധ ഇടങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴ കാരണം പേള്‍ നദിയില്‍ വെള്ളം ഉയരുന്നതിനാല്‍ നിര്‍മാണ മേഖലകളും ഭീഷണിയിലാണ്. (Floods China Heaviest Rains)

മെയ് ആദ്യം മുതല്‍ ജൂണ്‍ മധ്യം വരെ ഗുവാങ്ഡോങ്, ഫുജിയന്‍, ഗുവാങ്‌ക്സി എന്നീ മേഖലകളില്‍ ലഭിച്ച ശരാശരി മഴ 621 മില്ലിമീറ്ററാണ്. 1961നു ശേഷം രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മഴയാണിത്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഗുവാങ്ഡോങിലെ സ്കൂളുകള്‍ താത്കാലികമായി ദുരിതാശ്വാസ ക്യാമ്ബുകളാക്കി മാറ്റി. ഗുവാങ്ക്സിയിലെ പട്ടണത്തിലൂടെ ചളിവെള്ളം ഒഴുകുകയാണ്. ഇവിടെ 2005നു ശേഷം ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചു.
2,00,000നു മുകളില്‍ ആളുകളെ ഒഴിപ്പിച്ചതായി ഗുവാങ്ഡോങ് അധികൃതര്‍ അറിയിച്ചു. ആകെ 5 ലക്ഷത്തോളം ആളുകളെ വിവിധ രീതിയില്‍ പ്രളയം ബാധിച്ചു. 1.7 ബില്ല്യണ്‍ യുവാന്‍്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷാവോഗുവാനില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.