Saturday
10 January 2026
31.8 C
Kerala
HomeEntertainmentരണ്‍ബിര്‍ കപൂർ - ആലിയ ഭട്ട് ചിത്രം 'ഷംഷേറ'യുടെ റിലീസ് അറിയിച്ച് ഫസ്റ്റ് ലുക്ക് പുറത്ത്...

രണ്‍ബിര്‍ കപൂർ – ആലിയ ഭട്ട് ചിത്രം ‘ഷംഷേറ’യുടെ റിലീസ് അറിയിച്ച് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

രണ്‍ബിര്‍ കപൂറിനെ നായകനാക്കി കരൺ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഷംഷേറ’ യുടെ റിലീസ് അറിയിച്ച് ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിൽ രണ്‍ബിര്‍ കപൂര്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനായ ‘ഷംഷേറ’യായും മകൻ ‘ബല്ലി’യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക.

ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ഷംഷേറ പറയുന്നു. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നത് വാണി കപൂര്‍ ആണ്. ‘ഷംഷേറ’യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു.

അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രണ്‍ബീറിന് പ്രതീക്ഷയുള്ള ചിത്രമായ ‘ഷംഷേറ’ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിലെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments