Friday
9 January 2026
30.8 C
Kerala
HomeKeralaചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

അമ്ബലപ്പുഴ: ട്രോളിങ് നിരോധന കാലയളവില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്‌ ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.

ഇത്തരത്തില്‍ ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യസമ്ബത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് തീരപ്രദേശം.

സാധാരണ 15 സെന്റീമീറ്ററില്‍ താഴെ വലുപ്പമുള്ള അയലക്കുഞ്ഞുങ്ങളെയാണ് പൊങ്ങുവള്ളക്കാര്‍ വ്യാപകമായി പിടിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങുവള്ളക്കാര്‍ വ്യാപകമായാണ് 15 സെന്റീമീറ്ററില്‍ താഴെ വലുപ്പമുള്ള അയലക്കുഞ്ഞുങ്ങളെ പിടികൂടിയത്. ഒരുകൊട്ട ചെറിയ അയലക്ക് 400 രൂപ മാത്രമായിരുന്നു വില. എന്നാല്‍, ഒരുമാസം കഴിഞ്ഞ് ട്രോളിങ് നിരോധനം അവസാനിക്കുമ്ബോള്‍ ഇത്തരം ചെറിയ അയല ഒരു കൊട്ടക്ക് 40,000 രൂപ വില വരും. ഈ രീതിയില്‍ ചെറുമത്സ്യങ്ങളെ കൂടുതലായി ഇപ്പോള്‍ പിടിച്ചാല്‍ ട്രോളിങ് നിരോധനം കഴിയുമ്ബോള്‍ കടലില്‍ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതിനെതിരെ നിരവധി പരാതി നല്‍കിയിട്ടും ഫിഷറീസ് വകുപ്പ് കര്‍ശന നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരദേശ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.പുലര്‍ച്ച മൂന്നു മുതല്‍ പൊങ്ങുവള്ളക്കാര്‍ പിടികൂടുന്ന ഇത്തരം ചെറുമത്സ്യങ്ങള്‍ റോഡരികിലിട്ടാണ് വില്‍പന നടത്തുന്നത്. പരാതി വ്യാപകമായതോടെ പൊലീസെത്തി ഇത്തരം വില്‍പനക്കാരെ പറഞ്ഞുവിട്ടു. അടുത്ത ദിവസം മുതല്‍ ഇത്തരം മത്സ്യബന്ധനം കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ മത്സ്യസമ്ബത്ത് വര്‍ധിക്കുന്നതില്‍ കുറവുണ്ടാകുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments