നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തില്‍?

0
66

ഹൈദരാബാദ്: അക്കിനേനി നാഗ ചൈതന്യ വീണ്ടും പ്രണയത്തിലാണെന്ന് പുതിയ റിപ്പോർട്ട്. നേരത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ നേരത്തെ വിവാഹം കഴിച്ചിരുന്നു. 2017ൽ ഇരുവരും വിവാഹിതരായെങ്കിലും 2021ൽ വിവാഹമോചനം നേടി. ഇപ്പോഴിതാ, മുൻ ഭാര്യയുമായി വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്.

മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്‍ വിജയമായ മേജർ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിർമാണത്തിലിരിക്കുന്ന വീട്ടിൽ കുറച്ചുനേരം ചെലവഴിച്ച ശേഷം ഇരുവരും ഒരേ കാറിൽ തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. മോഡല്‍ കൂടിയായ ഇവര്‍ 2016ലെ രാമന്‍ രാഘവന്‍ 2.0 യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019 മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറി. ഈ വര്‍ഷം പുറത്തിറങ്ങിയ കുറുപ്പാണ് ശോഭിതയെ മലയാളത്തില്‍ പരിചിതയാക്കിയത്. തെലുങ്ക് ചിത്രമായ മേജറിലും പ്രധാന റോളിലാണ് ശോഭിത.