വിവാദമായ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

0
69

കൊച്ചി: വിവാദമായ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം.

ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് ഇദ്ദേഹത്തോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു. കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാക്കണം. ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വര്‍ഗീസ് നല്‍കിയ കേസില്‍ ആണ് നടപടി. കരുണാലയം, ഭാരത് മാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിലാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടത്.