Saturday
10 January 2026
31.8 C
Kerala
HomeEntertainmentദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'പ്യാലി'യുടെ റിലീസ് പ്രഖ്യാപിച്ചു

ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ‘പ്യാലി’യുടെ റിലീസ് പ്രഖ്യാപിച്ചു

നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ‘പ്യാലി’. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ബബിത- റിൻ ദമ്പതിമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇപ്പോഴിതാ ‘പ്യാലി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂലൈ എട്ടിന് ആണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. ദുല്‍ഖര്‍ തന്നെയാണ് തന്റെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഊഷ്‍മളായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്ന് ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

അനശ്വര നടൻ എൻ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. എൻ എഫ് വര്‍ഗീസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്‍നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു. ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘വിസാരണ’, ‘ആടുകളം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ പ്രധാന കഥാപാത്രമായുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

RELATED ARTICLES

Most Popular

Recent Comments