രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി സെപ്തംബറിൽ

0
82

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. വള്ളം കളി നടത്തുന്നതുമായി ബന്ധപ്പെട്ട് പിപി ചിത്തരഞ്ജൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് വള്ളം കളി നടത്താൻ ധാരണയായത്.

കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.