Thursday
18 December 2025
24.8 C
Kerala
HomeIndiaനഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി

നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി

മുംബൈ: നഗരത്തില്‍ രാത്രിയില്‍ ചുറ്റിക്കറങ്ങുന്നത് കുറ്റമല്ലെന്ന് കോടതി. മുംബൈയില്‍ രാത്രി റോഡില്‍ കണ്ടയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടി റദ്ദാക്കിക്കൊണ്ടാണ് ഗോരേഗാവ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.
മുംബൈ പൊലെ ഒരു നഗരത്തില്‍ രാത്രിയില്‍ ചുറ്റക്കറങ്ങുന്നത് കുറ്റകൃത്യമല്ല. കര്‍ഫ്യൂ പോലെ നിയന്ത്രണ നടപടികളൊന്നും ഇല്ലാത്ത സമയത്താണ് ഇയാള്‍ രാത്രിയില്‍ റോഡില്‍ ഇരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നു പറഞ്ഞാണ് പൊലീസ് കേസെടുത്തത്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം ഇയാള്‍ കുറ്റം ചെയ്‌തെന്നു കരുതാനാവില്ലെന്ന് കോടതി വിലയിരുത്തി. ഇയാള്‍ സ്വന്തം പേരോ മറ്റു വിവരങ്ങളോ മറച്ചുപിടിച്ചെന്നും കരുതാനാവില്ലെന്നു കോടതി പറഞ്ഞു.

യുപി സ്വദേശിയായ സുമിത് കശ്യപിന് എതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസിനെ കണ്ടപ്പോള്‍ ഇയാള്‍ തൂവാല കൊണ്ടു മുഖം മറച്ചെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. പുലര്‍ച്ചെ ഒന്നരയ്ക്കാണ് കശ്യപ് റോഡില്‍ ഇരിക്കുന്നതു കണ്ടതെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പോലെ ഒരു നഗരത്തില്‍ ഇതത്ര വൈകിയ സമയമല്ല. അങ്ങനെ ആണെങ്കില്‍ക്കൂടി വെറുതെ റോഡില്‍ ഇരിക്കുന്നതു കുറ്റകൃത്യമാവില്ല- കോടതി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments