പാരീസ്: ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തില്‍ ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ നിയന്ത്രണം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നഷ്ടമായി. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് മാക്രോണിന് ഞെട്ടിപ്പിക്കുന്ന തിരിച്ചടി നേരിട്ടിരിക്കുന്നത്. 577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 സീറ്റുകളില്‍ ഒതുങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ മാക്രോണിന് സാധിച്ചില്ലെങ്കില്‍ അധികാരം നഷ്ടപ്പെട്ടേക്കും.
മുതിര്‍ ഇടതുപക്ഷന നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണിന്റെ പിന്നില്‍ ഐക്യപ്പെട്ട വിശാല ഇടതുപക്ഷ സഖ്യം ഏറ്റവും പ്രമുഖ പ്രതിപക്ഷമായി മാറും. 89 നിയമസഭാംഗങ്ങള്‍ അവര്‍ക്കുണ്ട്. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ ഈ ഫലത്തെ ‘ഡെമോക്രാറ്റിക് ഷോക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്