Wednesday
17 December 2025
30.8 C
Kerala
HomeIndiaജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.
കാശ്മീരിൽ കഴിഞ്ഞ ദിവസം ഒരു പൊലീസ് സബ് ഇൻസ്പെക്ടറെ ഭീകര‍ര്‍ വെടിവെച്ച് കൊന്നിരുന്നു. സാമ്പോറ എസ് ഐ ഫറൂഖ് അ മിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിൽ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments