Thursday
18 December 2025
24.8 C
Kerala
HomeEntertainmentകന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു

കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു.
ആർ.ആർ. നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മാണ്ഡ്യ മദ്ദൂർ സ്വദേശിയായ സതീഷ് നാലുവർഷം മുമ്പാണ് വിവാഹം കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഭാര്യ ഏഴുമാസം മുമ്പ് മരിച്ചു.
കൃത്യസമയത്ത് ചികിത്സ നൽകാത്തതിനാലാണ് മരിച്ചതെന്ന് ഭാര്യവീട്ടുകാർ ആരോപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇക്കാരണത്താൽ സുദർശൻ സതീഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
കഴിഞ്ഞദിവസം സുഹൃത്തായ നാഗേന്ദ്രയെയും സഹായത്തിന് കൂട്ടി സതീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘ലഗോരി’ ഉൾപ്പെടെ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള സതീഷ് സലൂൺ നടത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments