പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി

0
54

പത്തനംതിട്ട: കൂടല്‍ നെല്ലിമരുപ്പ് കോളനിയിൽ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി രജനിയെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കൂടെ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയായ ശശിധരനെ രജനി കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ശശിധരനും രജനിയും ഒരുമിച്ചായിരുന്നു താമസം. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് രജനി ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.

ഗുരുതരാവസ്ഥയിലായിരുന്ന ശശിധരന്‍ ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. രജനി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്നും ഇന്നലെ മരുന്ന് കഴിച്ചിരുന്നില്ലെന്നും അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പത്തനംതിട്ട വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു.