രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നു ഗോപാൽ കൃഷ്ണ ഗാന്ധി

0
79

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി. മറ്റാരെയെങ്കിലും പരിഗണിക്കണമെന്നും ഗോപാല്‍കൃഷ്‌ണ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിരുന്ന ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും  മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് ഗോപാല്‍ കൃഷ്‌ണ ഗാന്ധിയെ സമീപിച്ചത്.

മഹാത്മാ ഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി .മുന്‍ ഐഎഎസ് ഓഫീസാറായ ഗോപാല്‍കൃഷ്ണ സൗത്ത് ആഫ്രിക്കയിലും ശ്രീലങ്കയിലും ഹൈകമ്മീഷണറായിരുന്നു. ബംഗാള്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 2017 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിനെതിരെ മത്സരിച്ചിരുന്നു.