ഡൊണെസ്കിൽ ബോംബാക്രമണത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടു

0
44

യുക്രെയിനിലെ ഡൊണെസ്കിൽ നടന്ന ബോംബാക്രമണത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. യുക്രെയിനാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ അനുകൂല വിമതരുടെ നേതൃത്വത്തിലെ പ്രാദേശിക ഭരണകൂടം ആരോപിച്ചു.

അതേ സമയം, യുക്രെയിനിലെ റഷ്യൻ അധിനിവേശം വർഷങ്ങളോളം നീണ്ടേക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് പറഞ്ഞു.

രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ ഒരിക്കലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും അവർ കൈയ്യടക്കിവച്ചിരിക്കുന്ന മേഖലകൾ തിരിച്ചുപിടിക്കുമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.