കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

0
82

കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു.