വിരുന്നിനായി വീട്ടിലെത്തിയ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി

0
86

ചെന്നൈ: വിരുന്നിനായി വീട്ടിലെത്തിയ നവവരനെ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. തിരൂവാരൂര്‍ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. ഇവിടെയുള്ള വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രന്‍ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകള്‍ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന നാലാംദിവസമാണ് കൊലപാതകം നടന്നത്.
മദ്യപിച്ചു ആളുകളുടെ മുന്നില്‍ അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രന്‍ മരുമകനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. ജൂണ്‍ 13-നായിരുന്നു കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം. അതിന് ശേഷം 15-ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. ഇരുവരും ഇവിടെ താമസിച്ചുവരുമ്പോള്‍ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മില്‍ വഴക്കുണ്ടായതായി പറയപ്പെടുന്നു. കഴിഞ്ഞദിവസം വീടിന് സമീപം രക്തത്തില്‍ കുളിച്ചനിലയില്‍ മുരുകേശന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രവിചന്ദ്രന്‍ ഒളിവില്‍പ്പോയി. തിരുത്തുറൈപൂണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ രവിചന്ദ്രന്‍ അരിവാള്‍കൊണ്ടു മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.