വരൻ വധൂ​ഗൃഹത്തിലെ വിവാഹ വേദിയിലെത്തിയത് ബുൾഡോസറിൽ

0
120

ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ വരൻ വധൂ​ഗൃഹത്തിലെ വിവാഹ വേദിയിലെത്തിയത് ബുൾഡോസറിൽ. 
റാസിയയിലെ ലക്ഷ്മൺപൂർ ശങ്കർപൂരിലാണ് വരൻ ബാദ്ഷാ വധൂ​ഗൃഹമായ റൂബീനയുടെ വീട്ടിലേക്ക് ബുൾഡോസറിലെത്തിയത്. ബുൾഡോസറിൽ വരനെത്തുന്നത് കണ്ട റുബീനയുടെ വീട്ടുകാർ അമ്പരന്നു. “ബുൾഡോസർ ബാബ കീ ജയ്” എന്ന് നാട്ടുകാർ മുദ്രാവാക്യം വിളിച്ചു. വരൻ ബുൾഡോസറിൽ പ്രദേശം പ്രദക്ഷിണം നടത്തിയ ശേഷമാണ് വിവാഹ വേദിയിൽ എത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അദ്ദേഹത്തിന്റെ അനുയായികൾ “ബുൾഡോസർ ബാബ” എന്നാണ് വിളിക്കുന്നത്. 
വിവാഹ ഘോഷയാത്രയിൽ എല്ലാവരും വാഹനത്തിലാണെത്തുക. ചിലർ ആനപ്പുറത്തും കുതിരപ്പുറത്തും വരും. എന്നാൽ ബുൾഡോസറിൽ എത്തി വിവാഹം അവിസ്മരണീയമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇവിടെയുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് വരന്റെ ബന്ധു ഭുരെ ഖാൻ പറഞ്ഞു. സംഭവത്തെ ബഹ്റൈച്ചിൽ നിന്നുള്ള ബിജെപി എംഎൽഎ അനുപമ ജയ്‌സ്വാൾ പറഞ്ഞു അഭിനന്ദിച്ചു.  
“സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുടെയും സദ്ഭരണത്തിന്റെ പ്രതീകമായി ബുൾഡോസർ മാറിയിരിക്കുന്നു. ബുൾഡോസറുകൾ കുറ്റവാളികളിൽ ഭയം ജനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണ ജനങ്ങൾ അതിനെ സദ്ഭരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.ഒരു മുസ്ലീം കുടുംബത്തിന്റെ വിവാഹ ഘോഷയാത്രയിൽ ബുൾഡോസർ ഉൾപ്പെടുത്തിയത് എല്ലാ സമുദായങ്ങളിലും യോഗി സർക്കാരിന്റെ ജനപ്രീതിയുടെ ഉദാഹരണമാണെന്നും അവർ പറഞ്ഞു.