സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നു

0
98

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നു.

സാറ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തു. സാറ ടെണ്ടുല്‍ക്കല്‍ക്കറിന് അഭിനയത്തില്‍ വളരെ താല്‍പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായി ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ അഞ്ജലിയുടെ പാത പിന്തുടര്‍ന്ന് സാറ മെഡിസിന്‍ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിന്‍ പഠനത്തിന് ശേഷമാണ് സാറ മോഡലിങ് രംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന്, അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് ക്രിക്കറ്റില്‍ പ്രവേശിച്ചിരുന്നു.