ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഡിജിറ്റല്‍ വസ്ത്ര സ്റ്റോറുകളാണ് മെറ്റ അവതരിപ്പിക്കുന്നത്.
ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ അവതാറുകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബാലേന്‍സിഗ, പ്രാധാ, തോം ബ്രൗണ്‍ എന്നീ പ്രാരംഭ ഫാഷന്‍ ബ്രാന്‍ഡുകള്‍ സ്റ്റോര്‍ ലോഞ്ചില്‍ പങ്കെടുക്കും. കൂടാതെ, ഒരു തുറന്ന വിപണിയായി സ്റ്റോറിനെ മാറ്റാനാണ് മെറ്റ ലക്ഷ്യമിടുന്നത്. തുറന്നു വിപണിയായി പ്രവര്‍ത്തിക്കുന്നതോടെ, ഡെവലപ്പര്‍മാര്‍ക്ക് വസ്ത്രങ്ങള്‍ സൃഷ്ടിക്കാനും വില്‍ക്കാനും സാധിക്കും. ഡിജിറ്റല്‍ വസ്ത്ര സ്റ്റോര്‍ സേവനത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്. മെറ്റയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.