Friday
9 January 2026
24.8 C
Kerala
HomeWorldക്രിപ്റ്റോ വിപണിയില്‍ ഇടിവ്; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിന്‍ മൂല്യം താഴ്ന്നു

ക്രിപ്റ്റോ വിപണിയില്‍ ഇടിവ്; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിന്‍ മൂല്യം താഴ്ന്നു

ക്രിപ്റ്റോ വിപണിയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിന്‍ മൂല്യം താഴ്ന്നു.
18,989 ഡോളറിലാണ് ബിറ്റ്കോയിന്‍ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിന്‍.

ക്രിപ്റ്റോ രംഗത്തെ രണ്ടാമത്തെ വലിയ ആസ്തിയായ ഏഥേറിയത്തിന്റെ മൂല്യവും ഇടിഞ്ഞു. 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 987.89 ഡോളറിലാണ് ഏഥേറിയം വ്യാപാരം നടത്തുന്നത്. സാമ്ബത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് 75 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിക്ഷേപകരെ ക്രിപ്റ്റോയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമായി.

RELATED ARTICLES

Most Popular

Recent Comments