അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം; മകന്റെ സങ്കടം കേട്ടു സഹായം ഉറപ്പാക്കി എം.എ യൂസഫലി

0
76

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സൗദിയിൽ ബിൽഡിൽ നിന്ന് വീണ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടന്നു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ ഓപ്പൺ ഫോറത്തിനിടെയാണ് സംഭവം.

ഏറെക്കാലമായി സൗദി അറേബ്യയിൽ കൺസ്ട്രക്ഷൻ രംഗത്ത് ജോലിചെയ്യുന്ന പിതാവ് മൂന്ന് ദിവസം മുമ്പ് ബിൽഡിംഗിന് മുകളിൽ നിന്ന് വീണു മരണപ്പെട്ടു എന്നും എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ അവിടെ ആരുമില്ലെന്നും മകൻ എബിൻ ലോക കേരള സഭ ഓപ്പൺ ഫോറത്തിൽ വച്ച് യുസഫ് അലിയെ അറിയിക്കുകയായിരുന്നു.

മൂന്ന് വർഷമായി അച്ഛൻ നാട്ടിൽ വന്നിട്ടില്ലെന്നും മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ആശുപത്രി മോർച്ചറിയിൽ ആണെന്നും എബിൻ പറഞ്ഞു. മകന്റെ സങ്കടം കേട്ട് അടിയന്തിരമായി മൃതദേഹം നാട്ടിലെത്തിക്കാൻ സ്റ്റേജിൽ വച്ചു തന്നെ എം എ യൂസഫലിയുടെ ഇടപെടലുണ്ടായി. ഉടൻതന്നെ സൗദിയിൽ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം.