ജനപ്രിയ മെസേജിങ് പ്ലാറ്റോമായ വാട്‌സാപ്പില്‍ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് അപ്രൂവല്‍ ഫീച്ചര്‍ വരുന്നു

0
110

ജനപ്രിയ മെസേജിങ് പ്ലാറ്റോമായ വാട്‌സാപ്പില്‍ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് അപ്രൂവല്‍ ഫീച്ചര്‍ വരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഗ്രൂപ്പ് അംഗങ്ങളാകുന്നതിന് അഡ്മിന്‍മാരുടെ അനുമതി നിര്‍ബന്ധമാക്കുന്ന ഫീച്ചര്‍ ആണിത്.
വാബീറ്റാ ഇന്‍ഫോയാണ് ഈ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് അപ്രൂവല്‍ ഫീച്ചര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആന്‍ഡ്രോയിഡ് ആപ്പിന് വേണ്ടി ഈ സൗകര്യം നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. നിര്‍മാണഘട്ടത്തിലിരിക്കുന്നതു കൊണ്ടുതന്നെ ഇത് പുറത്തിറക്കാന്‍ ഇനിയും സമയമെടുക്കും.
ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ സെക്ഷനിലാണ് ഈ സൗകര്യം ലഭ്യമാവുക. ജോയിന്‍ റിക്വസ്റ്റുകള്‍ കാണാനും കൈകാര്യം ചെയ്യാനുമുള്ള സൗകര്യമാണ് ഈ സെക്ഷനിലുണ്ടാവുക.
അടുത്തിടെ വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആക്കി ഉയര്‍ത്തിയിരുന്നു. ഈ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റാ പതിപ്പിലാണുള്ളത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും സൗകര്യം എത്തുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ നമ്മള്‍ അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കാനും വാട്‌സാപ്പ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.