ലോകത്തിന്റെ ഒരോ കോണിലും ഉള്ള മലയാളിക്ക് വേണ്ടി ലോക കേരള സഭയില്‍ ശബ്ദം ഉയര്‍ന്നു; മേഖല അടിസ്ഥാനത്തിലുള്ള പ്രമേയാവതരണം പുരോഗമിക്കുന്നു

0
78

തിരുവനന്തപുരം: പശ്ചിമേഷ്യ, അമേരിക്ക – ആഫ്രിക്ക – യൂറോപ്പ് എന്നിങ്ങനെയുള്ള പ്രമേയാവതരണം ലോക കേരള സഭയില്‍ പുരോഗമിക്കുന്നു. ലോകത്തിന്റെ ഒരോ കോണിലും ഉള്ള മലയാളിക്ക് വേണ്ടി ലോക കേരള സഭയില്‍ ശബ്ദം ഉയര്‍ന്നു. മേഖലകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ നിഴലിച്ച് നിന്നത് പ്രവാസികളുടെ ആശങ്കകളും, ആകുലതകളും. കേരളത്തിന്റെ സമഗ്ര വികസനത്തില്‍ പുത്തന്‍ ആശയങ്ങളും നിര്‍ദേശങ്ങളും പ്രവാസികള്‍ മുന്നോട്ട് വച്ചു. ബോസ് കൃഷ്ണമാചാരി പ്രവാസികളുടെ കുട്ടികളെ കേരളത്തിലെ കലോത്സവങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.

കേരളത്തില്‍ പൂട്ടി പോയ വ്യവസായ ശാലകളില്‍ പ്രവാസി നിക്ഷേപിക്കാന്‍ അവസരം ഒരുക്കുന്നമെന്നതായിരുന്നു ഒരു നിര്‍ദേശം. പ്രവാസികളുടെ മക്കള്‍ക്ക് പഠിക്കാന്‍ സര്‍വ്വ കലാശാല തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു. പ്രവാസ ജീവിതത്തിന്റെ സാധ്യതകളും ചിലര്‍ എടുത്തു പറഞ്ഞു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ജോലി സാധ്യതകള്‍ തുറന്നുകാട്ടി. നാട്ടില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ചൂണ്ടിക്കാട്ടി. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.പ്രവാസികളുടെ കുട്ടികളെ കേരളത്തിലെ കലോല്‍സവങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ബോസ് കൃഷ്ണമാചാരിയും രംഗത്തെത്തി

പ്രവാസികളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ഉച്ചകഴിഞ്ഞുള്ള സെഷനില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് എടുക്കും. കഴിഞ്ഞ വര്‍ഷത്തെ തീരുമാങ്ങള്‍ എത്രമാത്രം നടപ്പായി എന്നും വിലയിരുത്തും. മുഖ്യമന്ത്രി സമാപന സമ്മേളനത്തിന് എത്തും. നാല് മണിക്ക് മൂന്നാം ലോക കേരള സഭയുടെ സമാപനം നടക്കും.