ലോക കേരളസഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദി മാത്രമല്ല; പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം; മോളി എലിസബത്തിനെ ചേർത്തുപിടിച്ച് വീണാ ജോർജ്

0
73

തിരുവനന്തപുരം:  ലോക കേരളസഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണെന്നാണ് പലരുടെയും ധാരണയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. 31 വർഷം പ്രവാസം ജീവിതം നയിച്ച് എല്ലാ ദുരിതങ്ങളും അഭിമുഖീകരിച്ച മോളി എലിസബത്ത് എന്ന സ്ത്രീയുടെ അനുഭവങ്ങൾ വിവരിച്ചാണ് ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
31 വർഷത്തെ പ്രവാസ  ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്കുവെച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം  കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന്  വഴി കാട്ടിയാകും  എന്ന കാര്യത്തിൽ സംശയമില്ല. ലോകകേരളസഭയുടെ സൗന്ദര്യവും അതാണ് – വീണാ ജോർജ് കുറിച്ചു.
‘എച്ചിൽത്തൊട്ടിയിൽനിന്നും മറ്റുള്ളവർ തുപ്പിയ ഭക്ഷണവും കഴിച്ചിട്ടുണ്ട്, നിങ്ങൾക്കു ചിന്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നായിരുന്നു മോളി എലിസബത്തിന്റെ വാക്കുകൾ. നീണ്ട 31 വർഷക്കാലത്തെ ദുരിത ജീവിതം അവർ പങ്കുവെച്ചു. ഒരു മലയാളി കുടുംബമാണ് മോളിയോടു ക്രൂരതകൾ കാട്ടിയത് എന്നതും അവർ പറഞ്ഞു. പ്രസംഗം കഴിഞ്ഞിറങ്ങിയ മോളിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. 29 വർഷമായി മോളി ഒമാനിൽ ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളുടെ വിവാഹം കഴിഞ്ഞു. വീടുപണി പൂർത്തിയാക്കാനായിട്ടില്ല. കടങ്ങളുണ്ട്. ആറ് മാസം മുമ്പാണ് ഭർത്താവ് മരിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും  പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം.  31 വർഷത്തെ പ്രവാസ  ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം  കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന്  വഴി കാട്ടിയാകും  എന്ന കാര്യത്തിൽ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ്.