മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കുവൈത്ത്

0
97

കുവൈത്ത് സിറ്റി: കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കുവൈത്ത്. ക്രിസ്ത്യാനികള്‍ മതചിഹ്നമായി കണക്കാക്കുന്ന കുരിശിന്റെ വില്‍പ്പന നിരോധിച്ചിട്ടില്ലെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗം ഡയറക്ടര്‍ സാദ് അല്‍ സെയ്ദി പറഞ്ഞതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് കുവൈത്തില്‍ അനുവദനീയമാണെന്നും ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് ഇവ രാജ്യത്തേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി പരിശോധിക്കാറുണ്ടെന്നും അല്‍ സെയ്ദി വിശദമാക്കി.