വെസ്റ്റ് ബാങ്കിലെ ജനിൻ പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈവർഷം ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 60 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പുലർച്ചെ ജെനിനിൽ അൽ-മറാഹ് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് സംഭവം.
30ഓളം സൈനിക വാഹനങ്ങൾ ഒരു കാർ വളഞ്ഞ് അകത്തുണ്ടായിരുന്ന നാല് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലാണ് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.