Sunday
11 January 2026
24.8 C
Kerala
HomeKeralaരാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കൊച്ചി: കേന്ദ്ര ഗവണ്‍മെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

കേരളത്തിലെ ഉപഭോക്‌തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ 5.1ല്‍ നിന്നും മെയ് മാസത്തില്‍ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്‌തമായ പൊതുവിതരണ സമ്ബ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്‌തമാക്കിയത്. സപ്ളൈകോയിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവര്‍ഷമായി സംസ്‌ഥാനത്ത് കൂട്ടിയിട്ടില്ല.

കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്‌ഥാനവും കേരളമാണ്. ഇടതുപക്ഷം രാജ്യത്തിന് മുന്നില്‍വയ്‌ക്കുന്ന ബദല്‍ വികസന രാഷ്‌ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments