ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു

0
76

പാലക്കാട്: ട്രെയിനിൽനിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി. ഷാലിമാർ – നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇത് കണ്ടെടുത്തത്.

ആരാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പരിശോധിച്ച് വരികയാണ്.