സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചതിന് ഡ്രൈവര്‍ക്ക് പിഴ

0
69

ബര്‍ലിന്‍: വാഹനയാത്രക്കിടെ സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചതിന് ഡ്രൈവര്‍ക്ക് പിഴ. ജര്‍മ്മനിയിലെ ബവേറിയയിലാണ് സംഭവം. 5,000 യൂറോ (നാലു ലക്ഷത്തിലേറെ രൂപ) ആണ്  53കാരനായ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്.
ബവേറിയ സംസ്ഥാനത്തെ പസാവിലെ ഡ്രൈവര്‍ക്കാണ് 5,000 യൂറോ പിഴ വിധിച്ചത്. പസാവു ജില്ലാ കോടതിയുടേതാണ് വിധി. കോടതി ഉത്തരവില്‍ ഡ്രൈവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് മാസങ്ങളോളം നീണ്ടു. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതായി പൊലീസിന് അയച്ച കത്തില്‍ പറയുന്നു. വാഹനം ഓടിക്കുമ്പോള്‍ നടുവിരല്‍ കാണിക്കുന്നത് ജര്‍മനിയില്‍ സെക്ഷന്‍ 185 പ്രകാരം കുറ്റകരമാണ്.