അലബാമയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

0
55

മോണ്ട്‌ഗോമറി: അലബാമയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ബ്രിമിംഗ്ഹാമിന് സമീപത്തെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിലായിരുന്നു സംഭവം. വൈകീട്ടോടെയാണ് പള്ളിയിൽ എത്തിയ വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്.

സംഭവ സമയം പള്ളിയിൽ പ്രധാന ചടങ്ങായ ബൂമേഴ്സ് പോട്ട്ലക്കിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. ചടങ്ങളിൽ പങ്കെടുക്കാൻ നിരവധി പേരാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവർക്കിടയിലേക്ക് തോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ ബാക്കി രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് പോലീസ് നൽകുന്ന വിവരം. അക്രമിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്നും പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിലും പരിസരത്തും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.